ഞാന്‍ കണ്ട ഇന്ത്യ-2: രേഖാചിത്രങ്ങള്‍

ഇത് ഗുജറാത്തിലെ റബാരി വര്‍ഗക്കാരുടെ സ്കെച്ചുകള്‍,2002ല്‍ വരച്ചത്. മുന്‍ കാലങ്ങളില്‍ നോമാഡുകളായിരുന്നെങ്കിലും ഇപ്പോള്‍ സെമി-നോമാഡുകള്‍ എന്നറിയപ്പെടുന്നു. ഞാന്‍ ശ്രദ്ധിച്ച ഇവരുടെ ഏറ്റവും വലിയ സവിശേഷത സ്തീകള്‍ക്ക് പുരുഷന്മാര്‍ക്കു മുകളില്‍ ലഭിക്കുന്ന ബഹുമാന്യതയാണ്. സ്തീധനത്തിനു പകരം പുരുഷധനമാണ് ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. കച്ച്,ഭുജ് പ്രദേശ വാസികളായ ഇവരുടെ വിവാഹങ്ങളെല്ലാം വര്‍ഷത്തിലൊരിക്കല്‍ ഒരേ ദിവസം നടക്കുന്നു. പ്രധാന പണി ഒട്ടകവും ആടും പോറ്റലാണ്.

സ്ത്രീകള്‍ പ്രധാനമായും കറുത്തതും നിറയെ ചിത്രത്തുന്നലുകളുള്ള വസ്ത്രങ്ങളും സവിശേഷമായ ആഭരണങ്ങളും ആണ് ധരിക്കുക. വസ്ത്രങ്ങളിലെ അലങ്കാരതുന്നലുകള്‍ സ്ത്രീകള്‍ സ്വയം ചെയ്യുന്നു. അസഹ്യമായ ചൂടില്‍ കറുത്ത വസ്ത്രംധരിക്കുന്നതിന്റെ ലോജിക് എനിക്കു മനസ്സിലായിട്ടില്ല.

സ്ഠീകളുടെത് കറുത്തതെങ്കില്‍ പുരുഷന്മാരുടെത് വെളുത്ത നിറത്തിലുള്ള വസ്ത്രമാണ്.കൊമ്പന്‍ മീശ പുരുഷാഭിമാനത്തിന്റെ അടയാളവും.
സ്കെച്ചുകളില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം
ഇതു കൂടെ ചേര്‍ത്തു വായിക്കുക

11 അഭിപ്രായങ്ങള്‍:
ഗുജറാത്തിലെ റബാരി വര്‍ഗക്കാരുടെ സ്കെച്ചുകള്‍, 2002ല്‍ വരച്ചത്.
കൊള്ളാം.
മൂന്നാമത്തെ ചിത്രത്തിനു വൃത്തി പോരാ എന്നൊരു തോന്നല്‍.
പേരയ്കാ, എനിക്കു വളരെ ഇഷ്ടപ്പെട്ടു ഈ സ്കെച്ചുകളും വിവരണവും. ബ്ലോഗില്‍ ഇങ്ങനെയൊന്ന് ആദ്യമായാണെന്നു തോന്നുന്നു.
വരക്കുന്നവരോടു പ്രയസിക്കെന്നും ആരാധനയാണു..
വളരെ നന്നായിരിക്കുന്നു..
ഇതും നന്നായി... മാഷേ...
:)
ചാത്തനേറ്:“ഇവരുടെ വിവാഹങ്ങളെല്ലാം വര്‍ഷത്തിലൊരിക്കല്‍ ഒരേ ദിവസം നടക്കുന്നു”
ഈ പാര്‍ട്ടീസാണോ മാഷേ വിവാഹപ്രായമെത്തിയവരെയെല്ലാം ആണിനേം പെണ്ണിനെം ഒരു മുറിയിലാക്കുന്നു, എന്നിട്ടവരുപരസ്പരം സംസാരിച്ച് ഒരു ഇണയെ സെലക്ട് ചെയ്യുന്ന ഗ്രൂപ്പ്?
പേരക്ക...
മിക്ക പോസ്റ്റുകളും കാണാരുണ്ടു..എല്ലം മികച്ചത്
പ്രവാസിയായി പോയില്ലേ..ജോലിതിരക്കിനിടയില്‍ പലപ്പോഴും എല്ലാര്‍ക്കും കമന്‍റ്റിടാന്‍ കഴിയാറില്ല...ക്ഷമികുക...തുടരുകയീ അക്ഷരങ്ങളുടെ പ്രയാണം..
നന്‍മകള്‍ നേരുന്നു
വരകള്‍ നന്നായിട്ടുണ്ട്.
സിമി,എനിക്കു തോന്നിയത് ഒന്നാമത്തെ ചിത്രത്തിന് വൃത്തികുറഞ്ഞെന്നാണ്. പഴയ സ്കെച്ചുബുക്കുകളില്‍ നിന്നും തപ്പിയെടുത്ത് പോസ്റ്റിയതാണ്. കമന്റിന് നന്ദി.
അപ്പു,ഇങ്ങനെ ഒത്തിരി ബ്ലോഗുകള്‍ തുടങ്ങട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. നന്ദി
സഹയാത്രികാ നന്ദി.
പ്രയാസീ,ആരാധനയൊന്നും വേണ്ട, ആദരവാകാം :)
ചാത്താ, ഇവര്‍ക്ക് അങ്ങനെ ഒരു ആചാരമുള്ളതായി അറിയില്ല. ബഹുഭാര്യാ സമ്പ്രദായമുണ്ട്.
മന്‍സൂര്‍,കമന്റിട്ടേ തീരു എന്നൊന്നുമില്ലല്ലോ? വന്നതിലും കണ്ടതിലും തന്നെ ഒത്തിരി സന്തോഷം
പേര് പേരയ്ക്കേ,
ഇങ്ങനെ പടങ്ങളിട്ടുള്ള ബ്ലോഗ്ഗുകള്‍ കാണാറില്ല.
അതുകൊണ്ട്, രസം തോന്നി. പഴയവ നോക്കാനിരിയ്ക്കുന്നേയുള്ളൂ.
വീ ആര്‍ ബ്രദേഴ്സ്.
എന്ന്,
നല്ല ചാമ്പ് ചാമ്പയ്ക്ക !
പേരക്ക: ഒന്നാമത്തെ ചിത്രം നന്നായിട്ടുണ്ട്.
മൂന്നാമത്തെ ചിത്രത്തില്‍ - അഞ്ചാറ് കറുത്ത കുത്തുകള്‍ എങ്കിലും വെറുതേ വീണുകിടക്കുന്നു. ബാക്ഗ്രൌണ്ടിലും ആള്‍ക്കാരുടെ വസ്ത്രങ്ങളിലും. അതാ വൃത്തി കുറഞ്ഞെന്നു പറഞ്ഞത്.
Post a Comment