ഞാന്‍ കണ്ട ഇന്ത്യ 3: രേഖാചിത്രങ്ങള്‍
....പാബുജീ കാ ഫഡ് ...
നമ്മുടെ പുള്ളുവന്‍ പാട്ടു കേട്ടിട്ടില്ലേ?? അതിന്റെ രാജസ്ഥാനി വെര്‍ഷനെക്കുറിച്ചെഴുതാം ഇക്കുറി. ‘പാബുജീ കാ ഫഡ് ‘ എന്നുപറയും. എന്നുപറഞ്ഞാല്‍ പാബുജിയുടെ ഫടം, പടം തന്നെ!! രാജസ്ഥാനിലെ ഭോപാ വര്‍ഗക്കാരുടെ(മാര്‍വാര്‍ പ്രദേശക്കാര്‍), ഒരു കലാരൂപമാണിത് . രജപുത്രരുടെ വീരകഥകള്‍ 30അടി നീളവും 5 അടി വീതിയുമുള്ള ഒരു തുണിയില്‍ വരച്ച് ആ കഥകള്‍ നാടോടി പാട്ടിലൂടെ വിവരിക്കുകയാണ് പതിവ്. ചിരട്ടയും മുളയും കൊണ്ട് നിര്‍മിച്ച ‘രാവനഹട്ട’ എന്നു വിളിക്കുന്ന ഒരു സംഗീത ഉപകരണവുമുണ്ടാവും. 700 വര്‍ഷത്തോളം പഴക്കമുള്ള ഒരു ഓഡിയോ വിഷ്വല്‍ ഷോ!!
ഖാദിയിലോ കാന്‍വാസിലോ ആണ് പടം വരക്കുന്നത്. ആദ്യത്തെ വര ചിത്രകാരന്റെ കുടുംബത്തിലെ കന്യകയുടെ വക. (ബ്ലോഗര്‍ ചിത്രകാരനല്ല ഇത് പടം വരപ്പുകാരന്‍!!) ആദ്യകാലങ്ങളില്‍ വെജിറ്റബിള്‍ കളറുകള്‍ മാത്രമാണുപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പൊള്‍ കൃത്രിമനിറങ്ങളും ഉപയോഗിക്കുന്നു. (ഡിജിറ്റല്‍ പ്രിന്റിങ്ങിനെക്കുറിച്ച് ഇവര്‍ക്കറിയാത്തത് ഭാഗ്യം)
പണ്ടു കാലങ്ങളില്‍ ഉപയോഗിച്ച് പഴക്കം വന്ന ചിത്രങ്ങള്‍ പുഷ്കര്‍ തടാകത്തില്‍ മുക്കുമായിരുന്നു. ഇപ്പോള്‍ ഇത് സായിപ്പന്മാര്‍ക്കു വില്‍കുന്നു.10,000 രുപയോളം നല്കാന്‍ സായിപ്പു റെഡി. അതിനാല്‍ ഒരു തട്ടിപ്പുകച്ചവടമായിട്ടുണ്ട് ഇത്. നമ്മുടെ നാട്ടിലെ ആയുര്‍വേദ കച്ചവടം പോലെ..
വലുതായിക്കാണാന്‍ സ്ക്ചെച്ചുകളില്‍ ക്ലിക്കൂ!!

11 അഭിപ്രായങ്ങള്‍:
നമ്മുടെ പുള്ളുവന്‍ പാട്ടു കേട്ടിട്ടില്ലേ?? ഇക്കുറി അതിന്റെ രാജസ്ഥാനി വെര്‍ഷനെക്കുറിച്ചുള്ള സ്കെച്ചുകള്‍ .‘പാബുജീ കാ ഫഡ് ‘ എന്നുപറയും.
എന്റെ ഡിസൈന്‍ പഠനത്തിന്റെ ഭാഗമായി ഭാരതത്തിന്റെ പരമ്പരാഗത ക്രാഫ്റ്റുകളെയും ടെക്സ്റ്റൈലുകളെയും കുറിച്ച് ഒരു പേപ്പര്‍ പഠിക്കാനുണ്ടായിരുന്നു.ബിരുദ വിദ്യാഭ്യാസം വരെ കേരളത്തിനു പുറത്തുള്ള ലോകത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന എനിക്ക് ആ വിഷയത്തില്‍ ഒരു പ്രത്യേക താല്പര്യം തോന്നി.അന്നു മുതല്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും സഞ്ചരിച്ച്, വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളുടെ ജീവിത രീതികള്‍,വസ്ത്രങ്ങള്‍,കരകൌശല വിദ്യകള്‍ എന്നിവയെക്കുറിച്ച് കൂട്ടിവെച്ച സ്കെച്ചുകളും കുറിപ്പുകളുമാണിവ . ഭാഷാപോഷിണിയില്‍ ചിത്രകാരനായ ഭാസ്കരന്റെ(എന്റെ തന്നെ നാട്ടുകാരന്‍)ഇതേ തരത്തിലുള്ള ഒരു ആര്‍ടിക്കിളാണ് എന്റെ ഈ സംരഭത്തിന് പ്രചോദനം. അടുക്കും ചിട്ടയുമൊന്നും കാണില്ല്ല എങ്കിലും മുന്‍ പോസ്റ്റുകള്‍ ചിലര്‍ക്കൊക്കെ ഇഷ്ടമായെന്നു കണ്ടതിനാല്‍ ഈ പണി തുടരുന്നു. ബോറടിക്കു മ്പോള്‍ പറയൂ.. നിര്‍ത്താം
പാബുജീ കാ ഫഡ് - പരിചയപെടുത്തലും നന്നായി പേരക്ക.
എന്റെ ഡിസൈന്‍ പഠനത്തിന്റെ ഭാഗമായി ഭാരതത്തിന്റെ പരമ്പരാഗത ക്രാഫ്റ്റുകളെയും ടെക്സ്റ്റൈലുകളെയും കുറിച്ച് ഒരു പേപ്പര്‍ പഠിക്കാനുണ്ടായിരുന്നു - ഏത് ഡിസൈനിങ്ങായിരുന്നു സബ്ജക്റ്റ്? ടെക്സ്റ്റൈല്‍ ഡിസൈനിങ്ങ്? ഫാഷന്‍ ഡിസൈനിങ്ങ്?
നിഫ്റ്റിലെങ്ങാനുമായിരുന്നോ പഠനം?
വളരെ നന്നായിട്ടുണ്ട്. ബോറടി ഒട്ടുമേയില്ല. സംശയം വേണ്ട തുടര്‍ന്നോളൂ.
അതെ,കുറുമാന്‍ജി,ദില്ലി,നിഫ്റ്റ്.97-99 ബാച്ച് ടെക്സ്റ്റൈല്‍ ഡിസൈനിങ്ങ്.ഇപ്പോള്‍ അല്പം ഫാഷന്‍ ഡിസൈനിങ്ങുമുണ്ട്.. എന്താ അവിടെയെങ്ങാനുമുണ്ടായിരുന്നൊ??
പേരയ്ക്കേ..ആഷേച്ചി പറഞ്ഞത് കേട്ടല്ലോ...
ഒരു ബോറുമില്ല...തുടരാം...
:)
വിജ്ഞാനപ്രഥം. ചിത്രങ്ങളും നന്ന്.
പേരക്കാ...
വളരെ നല്ല പോസ്റ്റ്...
അല്‍പ്പ സ്വല്‌പ്പം ചിത്രങ്ങള്‍ വരക്കാറുള്ളത് കൊണ്ടു ഇങ്ങിനെയുള്ള കാര്യങ്ങള്‍ ശ്രദ്ധയോടെ വായിക്കും
കൂടെ അറിയത്തതിനെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ഒരവസരവും....തുടരുക..എല്ലാ ഭാവുകങ്ങളും നേരുന്നു
നന്‍മകള്‍ നേരുന്നു
പേരും നാടും പിച്ചും പേയും ഇഷ്ടപ്പെട്ടു.
കൂടാതെ താങ്കളുടെ ഫേവറൈറ്റുകളും :)
നല്ല സംരംഭം.. തുടരുക..
ഓ, ഇനി ധൈര്യമായിട്ടങ്ങട് തുടരാം,കുറുജി,ആശ,സഹയന്‍,വാത്മീ,മന്‍,നിക്ക്,വീണ, എല്ലാവര്‍ക്കും നന്ദി.
Post a Comment