ഞാന്‍ കണ്ട ഇന്ത്യ: രേഖാചിത്രങ്ങള്‍
ഇന്ത്യയില്‍ ഇങ്ങനെയും ചില സ്ഥലങ്ങള്‍, ചില മനുഷ്യര്‍.. ഏകദേശം പത്തു വര്‍ഷം മുമ്പ്, കോളേജ് പഠനത്തിന്റെ ഭാഗമായി , സിക്കിമിന്റെ വടക്കേയറ്റത്തുള്ള ലാച്ചുങ്ങ് എന്ന ഒരു കുഗ്രാമത്തില്‍ ഒരു മാസം താമസിക്കേണ്ടിവന്നു. അവരുടെ ജീവിത രീതികളേയും ക്രാഫ്റ്റുകളെയും കുറിച്ച് ഒരു ഡോക്യുമെന്റ് തയ്യാറാക്കലായിരുന്നു ഉദ്ദേശ്യം. ആ താമസത്തിനിടെ വരച്ച ചില സ്കെച്ചുകളാണിവ.
മരവീട്. ശൈത്യകാലത്തെ കോടുംതണുപ്പില്‍ ഇത്തരം വീടുകള്‍ അനിവാര്യം


5 അഭിപ്രായങ്ങള്‍:
ഇന്ത്യയില്‍ ഇങ്ങനെയും ചില സ്ഥലങ്ങള്‍, ചില മനുഷ്യര്‍..
ആ സ്ക്കെച്ചുകളോടു ലേശം അസൂയ ഇല്ലാതില്ല :)
98 ല്‍ വരച്ചതാണല്ലേ. വിവാഹിതകളല്ലാത്ത സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ വ്യത്യാസം ആ മുന്നിലേയ്ക്ക് ചുറ്റുന്നതിന്റെ മാത്രാണോ?
മാഷേ...സ്കെച്ചുകള്‍ മനോഹരം...
ആഷാജി പറഞ്ഞപോലെ അല്‍പ്പം അസൂയ ഇല്ലാതില്ല...
:)
ആഷാജി,സഹയാത്രികന്‍, ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഫാങ്ഡെന്‍ എന്നു പറയും ആ ഏപ്രന്‍. അതെ, ആ ഒരൊറ്റ വ്യത്യാസം മാത്രമേ ഉള്ളൂ. ഇതു ഭുട്ടിയാമതക്കാരായ സ്ട്രീകള്‍ക്ക് മാത്രമാണ്. ലെപ് ച സ്തീകളുടെത് വ്യത്യസ്തമാണ്. പിന്നെ, ഇവര്‍ സ്വന്തമായാണ് ഇതൊക്കെ നെയ്യുന്നത്.പുരുഷന്മാരുടെ വസ്ത്രത്തിനെ ഖോ എന്നും പറയും.
യാത്ര ചെയ്യാനാവത്തതിന്റെ വിഷമം ഇത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ കൂടുന്നു.
Post a Comment