Wednesday, October 24, 2007

സാരിപുരാണം, രേഖാചിത്രങ്ങള്‍

സാരിയെക്കുറിച്ച് കുറേയേറെ പോസ്റ്റുകള്‍ ഈയിടെ കാണാനിടയായി. എന്റെ വകയുമിരിക്കട്ടെ ഒന്ന്. സമര്‍പ്പണം ബൂലോക വനിതാവേദിക്ക്!!

സാരി-തുന്നലുകളൊന്നുമില്ലാത്ത ഒരു നീളന്‍ തുണി. എത്ര ലളിതം, പക്ഷേ, ഏറ്റവും കൌതുകകരമായ വസ്തുത അത് ധരിക്കുന്ന രീതിയിലുള്ള വൈവിദ്യം തന്നെ. ഭാരതത്തില്‍ ഓരൊ സംസ്ഥാനത്തും, ഓരോ മതവിഭാഗത്തിനും, ഓരൊ ആഘോഷങ്ങള്‍ക്കും,എല്ലാം സവിശേഷമായ രീതിയുണ്ട് സാരിയുടെ കാര്യത്തില്‍. പഠോള,ബാന്ധ്നി,പൈത്ത്നി,തങ്കൈല്‍,കാഞ്ചീപുരം,ബാലുച്ചേരി,ബാലരാമപുരം തുടങ്ങി വൈവിദ്യമാര്‍ന്ന സാരികളെക്കുറിച്ചും അതിന്റെ ഡിസൈന്‍,നെയ്ത്,ചിത്രത്തുന്നലുകള്‍,പ്രിന്റിങ് എന്നിവയെക്കുറിച്ചും മറ്റും വിശദമായി പിന്നീടൊരിക്കല്‍ എഴുതാം. വിവിധ ഭാഗങ്ങളില്‍ സാരി ഉടുക്കുന്ന രീതിയെക്കുറിച്ച് ചില സ്കെച്ചുകളും കുറിപ്പുകളുമാണിവിടെ പോസ്റ്റുന്നത്.
തമിഴ് സ്ടൈലില്‍ തുടങ്ങാം.


അയ്യങ്കാര്‍ (വിഷ്ണുഭക്തര്‍)സ്തീകളുടെ രീതി

വളരെ സങ്കീര്‍ണമായ ഒരു രീതിയാണ്. വിശേഷാവസരങ്ങളില്‍ മാത്രമേ ഇപ്പോള്‍ കണ്ടുവരാറുള്ളൂ.


അയ്യര്‍(ശിവ ഭക്തര്‍)സ്തീകളുടെ രീതി.

അയ്യങ്കാര്‍ സ്ത്രീകളെപ്പോലെ 9യാര്‍ഡോളം വരുന്ന നീളം കൂടിയ സാരിയാണ് ഉപയോഗിക്കുന്നത്. സാദാ സാരിക്ക് നീളം 6യാര്‍ഡ്.



ബംഗാളി സ്റ്റൈല്‍,

എറ്റവും ലളിതമായ രീതിയാണ്, പ്ലീറ്റുകള്‍ ഇല്ലാതെ ധരിക്കുന്നു എന്നതാണ് പ്രധാന സവിശേഷത, സാരിയുടെ അറ്റത്ത് മിക്കവാറും ഒരു താക്കോല്‍ക്കൂട്ടവും കാണും.


ഗുജറാത്തി സ്റ്റൈല്‍,

പല്ലു,(ചിത്രപ്പണികളുള്ള ബോര്‍ഡര്‍ ഭാഗം)തോളിന്റെ വലതുഭാഗത്തുകൂടെ മുന്നിലേക്ക് എടുത്തു ചുറ്റുന്നു. (മലയാളികള്‍ ഇടതു ഭാഗത്താണ് പല്ലു ഇടാറ്)




കൂര്‍ഗ് അഥവാ കുടക് സ്റ്റൈല്‍,

പ്ലീറ്റുകള്‍ പുറകില്‍ വരുന്ന തരത്തില്‍ വളരെ പ്രൌഡി തോന്നിപ്പിക്കുന്ന ഒരു വസ്ത്രധാരണ രീതിയാണിത്.



മഹാരാഷ്ട്രീയന്‍ സ്റ്റൈല്‍


ഇവരും നീളം കൂടിയ സാരികളാണ് ഉപയോഗിക്കാറ്, ഒരുതരം അയഞ്ഞരീതിയിലുള്ള ട്രൌസര്‍ പോലെ ധരിക്കുന്നതിനാല്‍ നോ ട്രബിള്‍സ് ആന്റ് വെരി കംഫര്‍ട്ടബിള്‍! വര്‍ണനെയ്ത്തുകളുള്ള പല്ലു തോളിന്റെ വലതുഭാഗത്തു കൂടെ മുന്നിലേക്ക്. പ്ലീറ്റുകളും മുന്നില്‍ തന്നെ.

സാരികഥകള്‍ പറഞ്ഞാല്‍ തീരില്ല, മുണ്ടും വേഷ്ടിയുമടക്കം (ഇപ്പോള്‍ മലയാളി വനിതകളുടെ ദേശീയ വസ്ത്രം മാക്സിയാണല്ലോ!) പല നാട്ടുകാരുടെയും സാരിപുരാണം ഇനിയുമുണ്ട് കുറേ,വഴിയെ പറയാം.
...
മറ്റുചില സാരി പോസ്റ്റുകള്‍

14 അഭിപ്രായങ്ങള്‍:

പേര്.. പേരക്ക!! October 24, 2007 4:36 AM  

ഇന്ത്യയിലെ വിവിധഭാഗങ്ങളിലെ സാരിയുടെ വൈവിദ്യങ്ങള്‍: കുറിപ്പുകളും സ്കെച്ചുകളും

കുഞ്ഞന്‍ October 24, 2007 5:26 AM  

ഫോണ്ടിന്റെ നിറം മാറ്റിയാല്‍ സാരി ശരിക്കും കാണാമായിരുന്നു, മാറ്റുമൊ..?

സഹയാത്രികന്‍ October 24, 2007 6:18 AM  

പേരക്കേ..സ്കെച്ചുകളെല്ലാം നന്ന്...
:)

ഓ:ടോ:
ആദ്യ ചിത്രം ഞാനെടുത്തോട്ടേ...?
:)

ഡാലി October 24, 2007 6:33 AM  

മലയാളി രീതി അഥവാ ‘ദേശീയ മോഡല്‍‘ വരച്ചിടാഞ്ഞതെന്തെ? കൂര്‍ഗ് സ്റ്റൈല്‍ ഞാന്‍ ശ്രദ്ധിച്ചീട്ടില്ലയിരുന്നു.

ഇപ്പോള്‍ മലയാളി വനിതകളുടെ ദേശീയ വസ്ത്രം മാക്സിയാണല്ലോ!
അതു സമ്മതിച്ചു :)

Manu October 24, 2007 6:56 AM  

വര കിടു...

എനിക്കു പിന്നേം പണിയായാ ഭഗവാനേ

Cartoonist October 24, 2007 7:55 AM  

പേര,

നല്ല വര. അസ്സല്‍ വര.
പഠിച്ചതായിരിയ്ക്കുമല്ലൊ. !!!

കൂടുതല്‍ വരയന്മാര്‍, വരത്തികള്‍ വരട്ടെ.

മത്തങ്ങ

വാല്‍മീകി October 24, 2007 8:05 AM  

നല്ല ചിത്രങ്ങള്‍. നല്ല വിവരണം. വളരെ പ്രയോജനപ്രദം.

parajithan October 24, 2007 8:23 AM  

ചിത്രങ്ങള്‍ കാണുന്നുണ്ട്. ഉഷാറ് വര തന്നെ.

സിമി October 24, 2007 8:29 AM  

വര കിടിലം.

ന്നാല്‍ ഞാന്‍ കണ്ട കുടകികള്‍ സാരിയല്ലായിരുന്നല്ലോ. ഫ്രോക്കും പാവാടയും ആയിരുന്നു എന്നാ ഓര്‍മ്മ.

വേണു venu October 24, 2007 11:43 AM  

വരകള്‍‍ നിശ്ശബ്ദമല്ല.‍ നല്ല വരകള്‍‍ വരികളാകുന്നു.:)

പേര്.. പേരക്ക!! October 24, 2007 9:59 PM  

അത്ഭുതം തന്നെ, സാരിയെക്കുറിച്ച് എഴുതിയിട്ടും വരച്ചിട്ടും കണ്ടതും കമന്റിയതുമെല്ലാം ആണുങ്ങള്‍!
ബൂലോക സ്ത്രീകള്‍ക്കിഷ്ടം ചുരിദാറും,ഫ്രോക്കും ജീന്‍സുമായിരിക്കും!
കുഞ്ഞന്‍,ഫോണ്ടും പടവും തമ്മിലെന്തു ബന്ധം?
സഹയാ, കോപ്പിറൈറ്റ് നിമയങ്ങള്‍ക്കെതിരാണ്, എന്നാലും ചോദിച്ചതുകൊണ്ട് തരാം!
ഡാലി,തുടങ്ങിയതേയുള്ളൂ, വഴിയെ ചേര്‍ക്കാം,
മനു, മനസ്സിലായില്ലല്ലോ?
കാ‍ര്‍ട്ടൂ,ഡിസൈനിങ്ങായിരുന്നു വിഷയം, വര ബൈപ്രൊഡക്റ്റാണ്
സിമി,കേരളത്തിലിപ്പോ മാക്സിയും ചുരിദാറുമല്ലേ? കുടകിന്റെ കാര്യവും അതുതന്നെ. ഇതൊക്കെ പരമ്പരാഗത രീതികളാണ്,എല്ലാം മാറിക്കൊണ്ടിരിക്കുകയല്ലേ?
വേണു,നല്ല വരികള്‍!
വാത്മീകി,പരാജിതന്‍, എല്ലാവര്‍ക്കും നന്ദി.

ആഷ | Asha October 24, 2007 10:00 PM  

തമിഴ് രീതിയും അയ്യങ്കാര്‍ രീതിയും ഒന്നാണോ?
അതോ തമിഴ് രീതിയില്‍ നീളം കുറവാണെന്നതു മാത്രാണോ വ്യത്യാസം?

പേര്.. പേരക്ക!! October 24, 2007 10:57 PM  

ആശാജി,തമിഴ് രീതി എന്നൊന്നില്ല, തഞ്ചാവൂര്‍,ശെങ്കോട്ട,സേലം, കാരക്കുടി,കാഞ്ചീപുരം,പാലമേട്,തിരുചെണ്ടൂര്‍,തുടങ്ങി പലഭാഗങ്ങളിലും പലപല ശൈലികളാണ്.ചെറിയ വ്യത്യാസങ്ങളോടെ. അയ്യര്‍,അയ്യങ്കാര്‍ എന്നീ ബ്രാമണ വിഭാഗങ്ങളുടെ ശൈലിയെ Madisar എന്നു പറയും. മറ്റു രീതികളുമായുള്ള പ്രധാന വ്യത്യാസം നീളം തന്നെ. ധരിക്കുന്ന രീതിയിലും അല്പസ്വല്പ വ്യത്യാസങ്ങളുണ്ട്.

സഹയാത്രികന്‍ October 24, 2007 11:12 PM  

പേരയ്ക്കേ...അത് ഞാ‍നേടുക്കുന്നു.. നന്ദി...

:)

Followers

About Me

My Photo
"I always tell the truth; not the whole truth, because we are not capable of telling it all. Telling it all is materially impossible." - Jacques Lacan

Shared List

Visits

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP